എറണാകുളം: നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗത്തിന്‍റെ വേദിയെ ചൊല്ലി വിവാദം കൊഴുക്കുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലാണ് ഇന്‍റേണൽ കമ്മിറ്റിയുടെ യോഗം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ നിര്‍മാതാക്കളുടെ സംഘടനയുടെ ഓഫീസിൽ യോഗം നടത്തിയതിൽ ഫിലിം ചേംബറിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സിനിമ സംഘടനയുടെ ഓഫീസിൽ ഇന്‍റേണൽ കമ്മിറ്റി യോഗം ചേര്‍ന്നത് ചട്ട വിരുദ്ധമാണെന്ന് ഫിലിം ചേംബറിന്‍റെ മോണിറ്ററിങ് കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
അതേസമയം സിനിമ സംഘടനയുടെ ഓഫീസുകളിൽ യോഗം ചേരാൻ പാടില്ലെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. പക്ഷേ ഇത് കണക്കിലെടുക്കാതെ സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലെ ഹാളിൽ യോഗം ചേരുകയായിരുന്നു. ഇത്തരമൊരു സുപ്രധാന യോഗം സിനിമ സംഘടനയുടെ ഓഫീസിൽ ചേര്‍ന്നത് സുതാര്യതയെയും നിക്ഷപക്ഷതയെയും ബാധിക്കുമെന്ന തരത്തിലുള്ള വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്