നടൻ വിജയ് സേതുപതിക്കെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണം തമിഴ് സിനിമാ മേഖലയിൽ വൻ ഞെട്ടലാണ്ഉണ്ടാക്കിയത് . രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് നടനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണം ഉയർത്തി യുവതി രംഗത്തെത്തിയത്. ഇപ്പോൾ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.
ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും തന്നെ മനഃപ്പൂവ്വം ശ്രദ്ധാകേന്ദ്രമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ആണ് വിജയ് സേതുപതി വ്യക്തമാക്കുന്നത്. തന്നെ അറിയുന്നവര്‍ ഇതൊന്നും ഗൗരവമായി എടുക്കില്ലെന്നും ആരോപണങ്ങള്‍ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിഷമിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
അതേസമയം ആരോപണം ഉന്നയിച്ച വ്യക്തിയുടെ ലക്ഷ്യം താല്‍ക്കാലിക പ്രശസ്തിയാണെന്നും നടൻ പറയുന്നു. സൈബര്‍സെല്ലിൽ പരാതി നല്‍കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്