ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിക്കെതിരെ ഗുരുതര കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി രംഗത്ത്. രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് താരത്തിനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി യുവതി രംഗത്തെത്തിയത്.
അതേസമയം മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് രീതികൾ, ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിച്ചുകൊണ്ട്, സിനിമാ മേഖലയിൽ ഒരു വിഷലിപ്തമായ സംസ്‌കാരം നിലനിർത്തുന്നതിൽ വിജയ് സേതുപതിക്ക് പങ്കുണ്ടെന്നാണ് യുവതി ആരോപിക്കുന്നത്.
തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വർഷങ്ങളായി ദുരുപയോഗം ചെയ്യുകയാണെന്നും യുവതി ഇപ്പോൾ റീഹാബിലാണെന്നും രമ്യ മോഹൻ പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ എല്ലാ കാര്യങ്ങളും വിശദീകരിച്ച് യുവതി പങ്കുവച്ച കുറിപ്പ് പിന്നീട് പിൻവലിക്കുകയും ചെയ്തു.
കുറിപ്പിന്റെ പൂർണ രൂപം
'കോളിവുഡിലെ മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് സംസ്‌കാരം വെറും തമാശയല്ല. മാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന മുഖവും ഇപ്പോൾ എനിക്കറിയാവുന്ന ഒരു പെൺകുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടു. അവൾ ഇപ്പോൾ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയിൽ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു. അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാദ്ധ്യമങ്ങൾ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു. ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല'
എന്നാൽ സംഭവം വിവാദമായതോടെ രമ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തന്റെ പോസ്റ്റിന് ഇത്ര ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ നല്ല ജീവിതത്തെയും സ്വകാര്യതെയും മാനിച്ചുകൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതെന്നുമാണ് രമ്യ മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കുന്നത്. ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്