ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്ന് പറച്ചിലുമായി ഭാര്യ എമ്മ ഹെമിംഗ് വില്ലിസ്. ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ (FTD) എന്ന രോഗവുമായി മൂന്ന് വർഷമായി പോരാടുകയാണ് അർമ്മഗെദ്ദോൻ താരമായ നടൻ.
എബിസി ന്യൂസിന്റെ "എമ്മ & ബ്രൂസ് വില്ലിസ്: ദി അൺഎക്‌സ്‌പെക്റ്റഡ് ജേർണി" എന്ന പരിപാടിയിൽ സംസാരിക്കവെ, 70 വയസ്സുള്ള അദ്ദേഹം ഇപ്പോഴും ശാരീരികമായി ആരോഗ്യവാനാണെങ്കിലും, ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് മങ്ങുകയാണെന്ന് എമ്മ വെളിപ്പെടുത്തി.
“ബ്രൂസ് ഇപ്പോഴും വളരെ ചലനാത്മകനാണ്, ആരോഗ്യവാനാണ്, എന്നാൽ അദ്ദേഹത്തെ പരാജയപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ തലച്ചോറാണ്'' - എമ്മ ഡയാൻ സോയറിനോട് അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരാട്ടം ഭാഷ നഷ്ടപ്പെടുന്നതാണ്. അദ്ദേഹവുമായി ആശയവിനിമയം നടത്താൻ കുടുംബം വ്യത്യസ്ത വഴികൾ സ്വീകരിക്കുകയാണെന്നും ഹെമ്മിംഗ് വില്ലിസ് കൂട്ടിച്ചേർത്തു.
ഡിമെൻഷ്യ ബാധിച്ച രോഗികളുടെ പരിചരണത്തെ അടിസ്ഥാനമാക്കി, ദി അൺഎക്‌സ്‌പെക്റ്റഡ് ജേർണി: ഫൈൻഡിംഗ് സ്ട്രെങ്ത്, ഹോപ്പ് ആൻഡ് യുവർസെൽഫ് എന്ന പുതിയ പുസ്തകം എമ്മ എഴുതിയിട്ടുണ്ട്. സെപ്റ്റംബർ 9 ന് പുസ്തകം പുറത്തിറങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്