F1 പ്രീമിയറിൽ എത്തി ബ്രാഡ് പിറ്റും ജോർജ് റസലും; വൈറൽ ആയി താരങ്ങളുടെ രസകരമായ സംഭാഷണം 

JUNE 18, 2025, 12:36 AM

F1 പ്രീമിയറിൽ ബ്രാഡ് പിറ്റും ജോർജ് റസലും തമ്മിലുള്ള രസകരമായ സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. F1: ദി മൂവി എന്ന സിനിമയുടെ ന്യൂയോർക്ക് പ്രീമിയറിൽ ജൂൺ 16-ന് ആണ് ബ്രാഡ് പിറ്റും ബ്രിട്ടീഷ് എഫ്1 റേസർ ജോർജ് റസലും ഒരുമിച്ചു എത്തിയത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രത്തിൽ എത്തിയപ്പോൾ ഏവരുടെയും ശ്രദ്ധ അവരിലേക്ക് ആയി.

61 കാരനായ ഹോളിവുഡ് ഐക്കണും യുവ റേസർ ജോർജ് റസലും തമ്മിലുള്ള ഈ "ട്വിന്നിംഗ് മോമന്റ്" വലിയ രീതിയിൽ ആണ് പ്രേക്ഷകരെ ആകർഷിച്ചത്. താരങ്ങൾ ഇരുവരും ആലിംഗനം ചെയ്താണ് സന്തോഷം പങ്കുവച്ചത്. 'വാക്കുകൾ ഇല്ല… വല്ലാത്ത ഡ്രൈവ്! കാണാൻ അതിമനോഹരമായിരുന്നു,” എന്നാണ്  പിറ്റ് പറഞ്ഞത്. ഷേക്ക് ഹാൻഡ് ചെയ്ത് റസൽ നന്ദിയെന്ന് മറുപടിയും പറഞ്ഞു. അപ്പോൾ അദ്ദേഹം നമുക്ക് ഇരുവർക്കും ഒരേ വസ്ത്രം ആണല്ലോ എന്നും കൂട്ടിച്ചേർത്തു. ഈ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്.

ഈ വിഡിയോ പിന്നീട് റസൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. “രണ്ടുപേരും ഒരേ വസ്ത്രത്തിൽ  എത്തിയാൽ ” എന്ന രസകരമായ കുറിപ്പിനൊപ്പം ആയിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. എന്നാൽ വീഡിയോയ്ക്ക് മറുപടിയുമായി പിറ്റും രംഗത്ത് എത്തി. “നീ തന്നെയാണ് മെസ്സേജ് അയച്ചത്!” – എന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിപ്പിക്കുന്ന മറുപടി. ആരാധകർ ഈ പോസ്റ്റ് ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

vachakam
vachakam
vachakam

അതേസമയം ബ്രാഡ് പിറ്റിനൊപ്പം ഹോളിവുഡ് താരങ്ങളായ ജാവിയർ ബാർഡം, ഡാംസൺ ഇട്രിസ്, കെറി കൺഡൻ തുടങ്ങിയവരും F1: ദി മൂവിയിൽ അഭിനയിക്കുന്നു. ചിത്രത്തിലെ ഏറ്റവും ആകർഷകമായ കാര്യം യഥാർത്ഥ എഫ്1 ലെജൻഡുകൾ ചിത്രത്തിൽ ഉണ്ട് എന്നത് തന്നെയാണ്. ഈ സിനിമയുടെ സഹനിർമ്മാതാവും, അതുപോലെ തന്നെ മാക്സ് വെർസ്റ്റാപ്പൻ, ലാൻഡോ നോറിസ്, ഷാൾസ് ലെക്ലർ, റസൽ എന്നിവരും സിനിമയിൽ എത്തുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam