ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാ​ഗ്യലക്ഷ്മി

DECEMBER 9, 2025, 11:29 AM

സിനിമാ സംഘടനകളിലേക്ക്   നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി.

 അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാ​ഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാ​ഗ്യലക്ഷ്മി തുറന്നടിച്ചു.

 നടിയെ ആക്രമിച്ച കേസില്‍ അനുകൂലമായി വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന്  ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി  പറഞ്ഞു.'നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല.

എവിടെയാണ്, ഏത് കോടതിയിലാണ് നീതി പ്രതീക്ഷിക്കേണ്ടത്. ദൈവത്തിന്റെ കോടതിയുണ്ട്. കർമ്മ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിക്കുമെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam