വിവാഹം അടുത്തോ? ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസും വീട് വാങ്ങാനുള്ള തിരക്കിൽ 

AUGUST 5, 2025, 10:54 PM

ഹോളിവുഡ് ഇന്ഡസ്ട്രിലെ ഹോട്ട് ടോപ്പിക്ക് ആണ് സെലിബ്രിറ്റികളായ ട്രാവിസ് കെൽസ് - ടെയ്‌ലർ സ്വിഫ്റ്റ് പ്രണയം. പലതരം ഗോസിപ്പുകൾ ഇരുവരെക്കുറിച്ചും പ്രചരിക്കുമ്പോളും പ്രണയം രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും ഏറെ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ക്ലീവ്‌ലാൻഡിൽ വീടുതിരഞ്ഞുനടന്നതായും, ഉച്ചഭക്ഷണം കഴിക്കുന്നതുമായുള്ള ചിത്രങ്ങളാണ് പുറത്ത് വരുന്നത്.

 'നോർത്ത് ഈസ്റ്റ്  പ്രാന്തപ്രദേശങ്ങളിൽ നിലവിൽ വിൽപ്പനയ്‌ക്കുള്ള കുറഞ്ഞത് രണ്ട് ആഡംബര വീടുകളെങ്കിലും ഇവർ സന്ദർശിച്ചു എന്നാണ്  റിപ്പോർട്ട്. വീട് വാങ്ങാനുള്ള പദ്ധതി വന്നതോടെ അടുത്ത് തന്നെ ഇരുവരും വിവാഹിതരാകുമെന്ന കിംവദന്തികളും പ്രചരിക്കുന്നുണ്ട്.

കൻസാസ് സിറ്റിയിൽ കെൽസിന് ഇതിനകം 6 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു മാൻഷൻ ഉണ്ട്.  മറുവശത്ത്, സ്വിഫ്റ്റിന് 80 മില്യൺ ഡോളറിന്റെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോ ഉണ്ട്, അതിൽ നാഷ്‌വില്ലെ, ട്രിബേക്ക, റോഡ് ഐലൻഡ് എന്നിവിടങ്ങളിലെ വീടുകളും ഉൾപ്പെടുന്നു.

vachakam
vachakam
vachakam

എങ്കിലും ഇരുവരും സ്വകാര്യത തേടി പലയിടങ്ങളിലും സഞ്ചരിക്കുന്നവരാണ് . കെൽസും സ്വിഫ്റ്റും ഇതുവരെ ഒരുമിച്ച്  ഒരു സ്വത്ത് വാങ്ങലും നടത്തിയിട്ടില്ല, കൂടാതെ റിയൽ എസ്റ്റേറ്റ് രേഖകളും സഹ-ഉടമസ്ഥാവകാശം കാണിക്കുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam