എ ആർ റഹ്മാന്റെ മുൻഭാര്യ എന്ന് വിളിക്കരുതെന്ന് സൈറ ബാനു. എ ആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പ്രസ്താവന പുറത്തിറക്കിയത്.
തങ്ങള്‍ ഔദ്യോഗികമായി വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചിതരല്ലെന്ന് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായുള്ള എന്റെ ആരോഗ്യ പ്രശ്നങ്ങളാണ് ബന്ധം വേർപിരിയാന്‍ കാരണം. എന്നാൽ എന്നും തന്റെ പ്രാർത്ഥനകൾ അദ്ദേഹത്തോടൊപ്പമുണ്ട് എന്നും സൈറ ബാനു പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് എ ആർ റഹ്‌മാനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 1995-ലാണ് സംഗീതജ്ഞനായ എ.ആര്‍. റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്