ബാലയുമായുള്ള വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ സഹോദരി അഭിരാമി സുരേഷാണ് വിവരം പങ്കുവച്ചത്.
ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രത്തിനൊപ്പമായിരുന്നു അഭിരാമിയുടെ കുറിപ്പ്.
ഇത്രയും മതി. എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു ഞാന്‍ നിങ്ങളെ വെറുക്കുന്നു ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവള് ജീവിച്ചോട്ടെ.
നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായല്ലോ.- എന്നാണ് അഭിരാമി സുരേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. അമൃതയ്ക്ക് എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ബാല- അമൃത വിവാദം പുകയുകയാണ്. ബാലയില്‍ നിന്ന് നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് അമൃതയും തുറന്നു പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ അമൃതയ്ക്കും മകള്‍ക്കും നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ