ബോളിവുഡ് താരം അക്ഷയ് കുമാർ മുംബൈയിലെ മുലുണ്ട് വെസ്റ്റിലുള്ള തന്റെ രണ്ട് ആഡംബര അപ്പാർട്ട്മെന്റുകൾ 12.38 കോടി രൂപയ്ക്ക് വിറ്റു. ബോറിവിലിയിലെ രണ്ട് പ്രോപ്പർട്ടികൾ വിറ്റ് കൃത്യം ഒരു മാസത്തിന് ശേഷമാണ് താരത്തിന്റെ പുതിയ റിയൽ എസ്റ്റേറ്റ് ഇടപാട്. പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പ്രകാരം 2026 ജൂൺ 30-നാണ് ഈ പുതിയ ഇടപാടുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുലുണ്ട് വെസ്റ്റിലെ എൽബിഎസ് റോഡിലുള്ള 'ഒബ്‌റോയ് എനിഗ്മ' പ്രോജക്റ്റിന്റെ ബി ടവറിലെ പതിനെട്ടാം നിലയിലാണ് ഈ രണ്ട് അപ്പാർട്ട്മെന്റുകളും സ്ഥിതി ചെയ്യുന്നത്. റെറ കാർപെറ്റ് ഏരിയ പ്രകാരം 1,886 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓരോ അപ്പാർട്ട്മെന്റും 6.19 കോടി രൂപയ്ക്കാണ് താരം വിറ്റത്.
ഓരോ അപ്പാർട്ട്മെന്റിനും 37.14 ലക്ഷം രൂപ വീതം ആകെ 74.28 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും താരം അടച്ചിട്ടുണ്ട്. രണ്ട് പ്രോപ്പർട്ടികൾക്കുമൊപ്പം മൂന്ന് കാർ പാർക്കിങ് സ്പേസുകൾ വീതവുമുണ്ട്. 2017 ഒക്ടോബറിൽ ഒബ്‌റോയ് കൺസ്ട്രക്ഷൻസിൽ നിന്ന് 9 കോടി രൂപയ്ക്കാണ് അക്ഷയ് കുമാർ ഈ രണ്ട് ഫ്ലാറ്റുകളും വാങ്ങിയത്. പുതിയ വിൽപ്പനയിലൂടെ 3.3 കോടി രൂപയിലധികം ലാഭമാണ് താരം സ്വന്തമാക്കിയത്.
തൊട്ടുമുമ്പ്, ജൂൺ 2-ന് ബോറിവിലി ഈസ്റ്റിലെ 'ഒബ്‌റോയ് സ്കൈ സിറ്റി' കോംപ്ലക്‌സിലുള്ള രണ്ട് അപ്പാർട്ട്മെന്റുകൾ അക്ഷയ് കുമാർ വിറ്റിരുന്നു. അതിലൊന്ന് 5.75 കോടി രൂപയ്ക്കും രണ്ടാമത്തേത് 1.35 കോടി രൂപയ്ക്കുമാണ് വിറ്റത്. 2017-ൽ ആകെ 3.68 കോടി രൂപയ്ക്ക് വാങ്ങിയ ഈ പ്രോപ്പർട്ടികളിലൂടെ 100 ശതമാനത്തോളം ലാഭമാണ് താരം നേടിയത്.കൂടാതെ 2025 മാർച്ചിൽ ഇതേ പ്രോജക്റ്റിലെ മറ്റൊരു അപ്പാർട്ട്മെന്റ് 4.35 കോടി രൂപയ്ക്കും താരം വിറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
