‘പുഷ്പ 2’യിലെ വേഷം നിരാശപ്പെടുത്തി, തന്റെ വിഷമം ആര് നോക്കാൻ'; തുറന്ന് പറഞ്ഞു നടി ദിവി വാഥ്യ

MARCH 23, 2026, 12:10 AM

പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തെ കുറിച്ച് തുറന്നുപറച്ചിലുമായി നടി ദിവി വാഥ്യ. ചിത്രത്തിലെ തന്റെ കഥാപാത്രത്തിൽ തൃപ്തിയില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. കഥ പറഞ്ഞപ്പോൾ തന്റെ വേഷം വലിയ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞിരുന്നുവെങ്കിലും, സിനിമ കണ്ടപ്പോൾ അത് പ്രതിഫലിച്ചില്ലെന്നാണ് ദിവി പറയുന്നത്. 

“വലിയ പ്രതീക്ഷയോടെയാണ് സിനിമ കാണാൻ പോയത്. പക്ഷേ കണ്ടപ്പോൾ എല്ലാ പ്രതീക്ഷകളും തകർന്നു,” എന്നും താരം പറഞ്ഞു. “എനിക്ക് സങ്കടം തോന്നി. പക്ഷേ ആ വേദന ആരാണ് കാണുന്നത്? മുന്നോട്ട് പോകുകയാണ് ഇനി ചെയ്യാനുള്ളത്,” എന്നും ദിവി കൂട്ടിച്ചേർത്തു.

ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പയെ പിന്തുടരുന്ന മിന്നു ഉമ ദേവി എന്ന റിപ്പോർട്ടറുടെ വേഷമായിരുന്നു ദിവിയുടേത്. സിനിമയ്ക്കായി 20 ദിവസം അഭിനയിക്കുകയും 10 ദിവസം ഡബ്ബിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.

vachakam
vachakam
vachakam

ബിഗ് ബോസ് തെലുങ്ക് 4 വഴിയാണ് ദിവി ശ്രദ്ധേയയായത്. പിന്നീട് ‘ഗോഡ്ഫാദർ’, ‘നാ നീല്ലാ ടാങ്ക്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam