അടൂർ ഗോപാലകൃഷ്‌ണനെയും കെജെ യേശുദാസിനെയും കുറിച്ച് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റിട്ട് നടൻ വിനായകൻ

AUGUST 7, 2025, 2:05 AM

പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെയും ഗാനഗന്ധർവൻ കെജെ യേശുദാസിനെയും കുറിച്ച് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റിട്ട് നടൻ വിനായകൻ രംഗത്ത്. ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

അതേസമയം ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറയുന്നതും അസഭ്യമല്ലേയെന്നും കുറിപ്പിൽ വിനായകൻ ചോദിക്കുന്നുണ്ട്.


vachakam
vachakam
vachakam

വിനായകന്റെ പോസ്റ്റിന്റെ പൂർണ രൂപം

ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല.  

എന്നിരിക്കെ

vachakam
vachakam
vachakam

സ്ത്രീകൾ 

ജീൻസോ, ലെഗിൻസോ 

ഇടുന്നതിനെ

vachakam
vachakam
vachakam

അസഭ്യമായി ചിത്രീകരിച്ച

യേശുദാസ് 

പറഞ്ഞത് 

അസഭ്യമല്ലേ? 

സിനിമകളിലൂടെ 

സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ?

വെള്ളയിട്ട് പറഞ്ഞാൽ 

യേശുദാസ് പറഞ്ഞത് 

അസഭ്യം ആകാതിരിക്കുമോ?

ജുബ്ബയിട്ട് ചെയ്താൽ 

അടൂർ 

അസഭ്യമാകാതെ ഇരിക്കുമോ?

ചാലയിലെ തൊഴിലാളികൾ 

തിയറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് 

ടിക്കറ്റ് 

ഏർപ്പെടുത്തിയതെന്നും 

അടൂർ പറഞ്ഞത് 

അസഭ്യമല്ലേ?

ദളിതർക്കും സ്ത്രീകൾക്കും 

സിനിമ 

എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും 

എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ?

സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് 

പച്ച മലയാളത്തിൽ

തിരിച്ചു പറയുന്നത് 

അസഭ്യമാണെങ്കിൽ

അത് 

തുടരുക തന്നെ ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam