സുമന്റെ കരിയർ തകർത്ത 'ബ്ലൂഫിലിം' കേസിൽ എംജിആറിനും പങ്കോ?

FEBRUARY 12, 2025, 12:07 AM

1980-90കളിൽ ടോളിവുഡിലെ പ്രമുഖ താരമായിരുന്നു സുമൻ. എൺപതുകളുടെ ആദ്യ പകുതിയിൽ തമിഴ് സിനിമയിൽ ‌സ്റ്റൈൽ മന്നൻ രജനീകാന്തും തെലുങ്ക് വെള്ളിത്തിരയിൽ സുപ്രീം ഹീറോ ചിരഞ്ജീവിയും വരവറിയിച്ചു തുടങ്ങിയ കാലം. അക്കാലത്ത് തന്റേതായ ഒരു കരിയർ ഉണ്ടാക്കിയെടുത്ത ഒരു തെലുങ്ക് താരമായിരുന്നു സുമൻ തൽവാർ.

തമിഴിലും തെലുങ്കിലും ചിരഞ്ജീവിയെക്കാളും രജനീകാന്തിനേക്കാളും ഒക്കെ മുകളിൽ പ്രതിഫലം വാങ്ങി നിർമാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തിരുന്ന, ആരാധകർ ആരാധനയോടെ കണ്ടിരുന്ന താരമായിരുന്നു സുമൻ.

അന്നത്തെ മദ്രാസിൽ, തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ച ഒരു സുന്ദര കില്ലാഡി. ആകാര ഭംഗിയും സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയപ്പോൾ സുമൻ തമിഴ്, തെലുങ്ക് തിരകളിൽ ആവേശം പടർത്തിയ റൊമാൻ്റിക് ഹീറോയായി.

vachakam
vachakam
vachakam

ആയോധന കലകളിലെ മെയ്‌വഴക്കം ആക്ഷൻ ഹീറോ വേഷങ്ങളിലും സുമനെ വേറിട്ടു നിർത്തി. റൊമാൻ്റിക് ആക്ഷൻ ഹീറോയായി സുമൻ സിനിമയിലും ആരാധക ഹൃദയത്തിലും നിറഞ്ഞാടി. എന്നാൽ, 1985 മേയ് 18ന് എല്ലാം കീഴ്മേൽ മറിഞ്ഞു.അദ്ദേഹത്തിന്‍റെ കരിയറില്‍ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്.

1980 കളുടെ മധ്യത്തില്‍ ചെന്നൈയില്‍ എടുത്ത ഒരു കേസില്‍ സുമൻ അറസ്റ്റിലായി. പിന്നീട് അദ്ദേഹം ജയിലില്‍ കിടന്നു. ഈ കേസില്‍ ഇദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും ‘ബ്ലൂഫിലിം’ കേസ് എന്ന് അറിയിപ്പെടുന്ന ഈ കേസ് സുമന് വലിയ തിരിച്ചടിയായി മാറി.

പിന്നീട് സഹനടനായും വില്ലനായും ഇന്നും സുമന്‍ സിനിമയില്‍ സജീവമാണ്. മലയാളത്തില്‍ പഴശ്ശിരാജ, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒപ്പം തന്നെ രജനികാന്തിന്‍റെ ശിവാജി എന്ന സിനിമയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധേയമാണ്.

vachakam
vachakam
vachakam


ഇപ്പോഴിതാ ഈ കേസിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സുമന്‍റെ അടുത്ത സുഹൃത്തായ സാഗര്‍. ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. തെലുങ്കിലെ മുന്‍നിര താരമായി കത്തിനിന്ന സമയത്ത് സുമന്‍റെ കരിയര്‍ തന്നെ അപകടത്തിലാക്കിയ ഈ കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന് അടക്കം പങ്കുണ്ടെന്നാണ് സാഗര്‍ പറയുന്നത്. സുമനെ വളർച്ചയിൽ തടയുന്നതിനായി അദ്ദേഹത്തിനെതിരെ വ്യാജ കേസ് ചുമത്തിയെന്നും ‘ബ്ലൂ ഫിലിം’ നിർമ്മിച്ചുവെന്ന വ്യാജ ആരോപണങ്ങൾ ഉയർത്തിയെന്നും സാഗർ പറയുന്നു.

അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എംജിആറിന് ഈ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. അന്നത്തെ മദ്യ വ്യവസായി വാടിയാർ എന്നിവരുടെ ഗൂഢാലോചനയിലൂടെയാണ് സുമൻ ജയിലിൽ അടയ്ക്കപ്പെട്ടത് എന്നും സാഗർ കൂട്ടിച്ചേർത്തു. ജാമ്യം പോലും ലഭിക്കാത്ത വിധത്തിൽ സുമനെതിരെ കേസുകൾ ചുമത്തപ്പെട്ടു. ഈ എല്ലാറ്റിനും ഒരു സ്ത്രീയുടെ സുമനോടുള്ള പ്രണയമെന്നത് ആയിരുന്നു പ്രധാന കാരണം.

vachakam
vachakam
vachakam


അന്ന് സ്ത്രീകള്‍ക്കിടയില്‍ ആരാധനപാത്രമായിരുന്നു സുമന്‍. അന്നത്തെ തമിഴ്നാട് ഡിജിപിയുടെ മകളും സുമന്‍റെ ആരാധികയായിരുന്നു. എന്നാൽ ഇവര്‍ വിവാഹിതയായിരുന്നു. എന്നിട്ടും ഈ സ്ത്രീ സുമന്റെ ഷൂട്ടിംഗിലേക്കു വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. എന്നാൽ സുമനു അവളോടൊന്നും താൽപര്യമില്ലായിരുന്നു. അതേസമയം, വാടിയാരുടെ മകളോട് സുമന്‍റെ സുഹൃത്തിന് പ്രണയമുണ്ടായതും സാഹചര്യം കുഴപ്പത്തിലാക്കിയെന്ന് സാഗര്‍ പറയുന്നു. എംജിആര്‍ സുമനെ വിളിച്ച് നേരിട്ട് ഈ കാര്യത്തില്‍ താക്കീത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് എന്‍റെ പ്രശ്നമല്ലെന്ന് സുമന്‍ തുറന്നു പറഞ്ഞെന്നും സാഗര്‍ പറയുന്നു.

അങ്ങനെയാണ് മൂന്ന് കേസുകളില്‍ സുമന്‍ ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത്. സുമനെതിരെ ബ്ലൂ ഫിലിം നിര്‍മ്മിച്ചതിന് കേസുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് കേസ് കെട്ടിചമച്ചവര്‍ പ്രചാരം കിട്ടാന്‍ പ്രചരിപ്പിച്ചതാണ് അത്തരം ഒരു എഫ്ഐആര്‍ ഇല്ലായിരുന്നു- സാഗര്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam