പകർപ്പവകാശ ലംഘനം ആരോപിച്ച് കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തു. രക്ഷിതിൻ്റെ പുതിയ ചിത്രമായ ബാച്ചിലർ പാർട്ടിയിൽ അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിച്ചെന്നാരോപിച്ചാണ് കേസ്.
രക്ഷിതിൻ്റെ നിർമ്മാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എംആർടി മ്യൂസിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പഴയ സിനിമകളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിനായി ഉപയോഗിച്ചുവെന്ന് കാണിച്ചാണ് നവീൻ കുമാർ നൽകിയ പരാതി നൽകിയത്.
ന്യായ എല്ലിഡ്, ഗാലിമാത്ത് എന്നീ സിനിമകളിലെ ഗാനങ്ങള്‍ രക്ഷിത് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 2024 മാർച്ചിൽ ആണ് ആമസോൺ പ്രൈമിൽ ബാച്ചിലർ പാർട്ടി എന്ന സിനിമ റിലീസ് ചെയ്തത്.
ജനുവരിയിൽ ഗാനങ്ങളുടെ പകർപ്പവകാശത്തിനായി രക്ഷിത്തും എംആർടി മ്യൂസിക്കും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഇരുവരും കരാറിലെത്തിയിരുന്നില്ല.
പിന്നീട് ചിത്രത്തിൽ അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്ന് കണ്ടതിനെ തുടർന്ന് നവീൻ ബെംഗളൂരു പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ കേസ് അന്വേഷിക്കുകയാണെന്നും വിഷയത്തിൽ രക്ഷിത് ഷെട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ബെംഗളൂരു പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്