കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'അലിഫ് ഡേ' വിദ്യാരംഭം ഈ മാസം 25ന് മർകസിൽ നടക്കും. രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്രസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് അലിഫ് ഡേ വിപുലമായി സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്.
അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർത്ഥനക്കും സന്ദേശപ്രഭാഷണത്തിനും സയ്യിദ് അലി ബാഫഖി തങ്ങൾ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് alifday.markaz.in എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി മാർച്ച് 24നകം രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9072500426.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
