'താൻ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്കാണ്'; ചർച്ചയായി നടൻ പാർത്ഥിപന്റെ വാക്കുകൾ 

JUNE 10, 2025, 11:33 PM

ഏറെ ആരാധകരുള്ള താരമാണ് സുഹാസിനി. മലയാളത്തിലും തമിഴിലും ഒരുപോലെ താരമായിരുന്ന സുഹാസിനി ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. ഇപ്പോൾ നടിയെക്കുറിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താൻ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്കാണ് എന്നാണ് പാർത്ഥിപൻ പറഞ്ഞത്. 

'വെർഡിക്‌റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടത്തിയ പ്രസംഗത്തിലാണ് പാർത്ഥിപൻ സുഹാസിനിയെക്കുറിച്ച് തമാശയായി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ സുഹാസിനിയും മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. 'സുഹാസിനിയുടെ അഭിനയത്തെക്കുറിച്ച് എല്ലാവരും പറയും. എന്നാൽ, ഈ സ്വഭാവത്തെക്കുറിച്ച് ആരും പറയില്ല. താനൊരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്ക് തന്നെയാണ്. ഒരു ദിവസം അവർ എന്നോട് പറഞ്ഞു, പാർത്ഥിപൻ എനിക്ക് 50 വയസായെന്ന്. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ എല്ലാ സ്‌ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം പറയാറില്ല. അങ്ങനെയുള്ളപ്പോൾ ഒരു സ്‌ത്രീ തനിക്ക് 50 വയസായി എന്ന് ധൈര്യത്തോടെ പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും അവർ എത്ര സുന്ദരിയാണെന്ന് നോക്കൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം'  എന്നാണ് പാർത്ഥിപൻ പറഞ്ഞത്.

എന്നാൽ പാർത്ഥിപൻ തന്നെ കളിയാക്കി ഇക്കാര്യം പറഞ്ഞതിനെ കുറിച്ച് സുഹാസിനി ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. തനിക്കിപ്പോൾ 63 വയസുണ്ട്. 80 കഴിഞ്ഞാലും പ്രായം തുറന്നുപറയുന്നതിൽ എനിക്കൊരു മടിയുമില്ല. വയസെന്നാൽ അനുഭവമാണ്. അത് പറയുന്നതിൽ എന്താണ് പ്രയാസം. അതൊരു അഭിമാനമാണെന്നാണ് സുഹാസിനി വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam