സ്ത്രീധനം തെറ്റാണെങ്കിൽ ഡിവോഴ്‌സിന് ശേഷമുള്ള ജീവനാംശവും തെറ്റാണെന്ന് ഷൈന്‍ ടോം ചാക്കോ

JANUARY 13, 2024, 6:56 PM

സ്ത്രീധനം തെറ്റാണെങ്കിൽ വിവാഹം വേർപ്പെടുത്തുമ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്ന ജീവനാംശവും തെറ്റാണെന്ന് നടൻ  ഷൈൻ ടോം ചാക്കോ.  

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ ഇങ്ങനെ

"സ്ത്രീധനം ഇഷ്ടമുള്ളവര്‍ കൊടുക്കുക. ഇഷ്ടമില്ലാത്തവര്‍ കൊടുക്കാതിരിക്കുക. ഡിവോഴ്സിന്‍റെ സമയത്ത് ഭാര്യമാര്‍ക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാ. അതും സ്ത്രീധനം പോലത്തെ ഒരു കാര്യം അല്ലേ. കല്യാണ സമയത്ത് ഭര്‍ത്താവിന് കൊടുക്കുന്നു. ഡിവേഴ്സിന്‍റെ സമയത്ത് തിരിച്ചു കൊടുക്കുന്നു. ജീവനാംശം കോടതി തീരുമാനിക്കുന്നു. 

vachakam
vachakam
vachakam

എന്തിനാണ് വിവാഹം വേര്‍പിരിയുമ്പോള്‍ ഭാര്യക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിന് മുന്നെയും കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ. ഞാനും ഡിവോഴ്സിന്‍റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്. 

രണ്ട് പേരും തുല്യരല്ലേ. ഒരാള്‍ വേര്‍പിരിയുന്നു. എന്തിന് ഒരാള്‍ക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാന്‍ ഒരാള്‍ക്ക് ഒരാള്‍ എന്തിന് കാശ് കൊടുക്കണം.

ചിലര്‍ പറയും ഞങ്ങളുടെ മകള്‍ക്ക് കൊടുക്കുന്നതാണ് സ്ത്രീധനം എന്ന്. ചിലര്‍ പറയും ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. ജീവനാംശവും കൊടുക്കാന്‍ പാടില്ല. ഋത്വിക് റോഷനും ഭാര്യയും പിരിഞ്ഞപ്പോള്‍ കോടികള്‍ ഭാര്യയ്ക്ക് കൊടുത്തില്ലേ. അപ്പോള്‍ അതെന്താ സംഭവം", എന്നാണ് ഷൈൻ പറയുന്നത്.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam