അജിത്തിന്റെ എകെ 64 അപ്‌ഡേറ്റ് 

JUNE 11, 2025, 12:49 AM

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാർ നായകനാകുന്ന എ കെ 64 എന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വാർത്ത ഈ അടുത്താണ് പുറത്തുവന്നത്.

അന്നുമുതൽ സിനിമയുടെ അപ്ഡേറ്റുകൾക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.'ഗുഡ് ബാഡ് അഗ്ലി' സംവിധായകൻ ആദിക് രവിചന്ദ്രൻ തന്നെയായിരിക്കും അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുക എന്നാണ് ആകാശവാണി റിപ്പോർട്ട് ചെയ്യുന്നത്.

മാത്രമല്ല ഗുഡ് ബാഡ് അഗ്ലി ഒരുക്കിയ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാകും സിനിമ നിർമിക്കുക എന്നും സൂചനകളുണ്ട്. ഈ അടുത്ത് ഒരു അഭിമുഖത്തിലായിരുന്നു എ കെ 64 നെക്കുറിച്ച് അജിത് വെളിപ്പെടുത്തിയത്. ഈ വർഷം നവംബറിൽ തന്റെ പുതിയ സിനിമയുടെ വർക്കുകൾ തുടങ്ങും.

vachakam
vachakam
vachakam

അടുത്ത വർഷം മെയ്, ജൂൺ മാസങ്ങളിലായി ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിമുഖത്തിൽ അജിത് വ്യക്തമാക്കി. എന്നാൽ പുതിയ സിനിമയുടെ സംവിധായകനെക്കുറിച്ചോ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചോ നടൻ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam