സംസ്‌ഥാന അധ്യക്ഷയുമായി ബന്ധപ്പെട്ട കമ്പനിയിലേക്ക് ലഹരിമരുന്ന് ഇറക്കുമതി ചെയ്‌തെന്ന് ജഗൻ: ഒന്നും മിണ്ടാതെ ബിജെപി 

MARCH 29, 2024, 12:55 PM

അമരാവതി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ വെട്ടിലാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്‌ഡിയുടെ ആരോപണം.ബിജെപി സംസ്‌ഥാന അധ്യക്ഷ ഡി. പുരന്ദേശ്വരിയുടെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയിലേക്ക് ലഹരി മരുന്ന് ഇറക്കുമതി ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ആറുദിവസം മുൻപു വിശാഖപട്ടണം തുറമുഖത്ത് നിന്നും കൊക്കൈയിൻ പിടികൂടിയിരുന്നു.തുറമുഖത്ത് റെയ്‌ഡ് നടത്തി കൊക്കെയിൻ കലർത്തിയ ഒരു കണ്ടെയിനർ ഡ്രൈ ഈസ്‌റ്റ് പിടിച്ചെടുത്തത്. ഈ കണ്ടെയ്നർ പുരന്ദേശ്വരിയുടെ ബന്ധുവിൻ്റെ കമ്പനിയാണ് ഇറക്കുമതി ചെയ്‌തതെന്നാണ് ജഗൻ്റെ ആരോപണം.സ്വന്തം ജില്ലയായ വൈ.എസ്.ആർ കടപ്പയിൽ മേമന്ത സിദ്ധമെന്ന ബസ് യാത്രയുടെ ഉദ്ഘാടനത്തിലായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുട ആരോപണം. 

പുരന്ദേശ്വരിയുടെ മകൻ കമ്പനിയിൽ ഡയറക്‌ടറാണെന്നും ബന്ധു കൂടിയായ ടി.ഡി.പി തലവൻ ചന്ദ്രബാബു നായിഡു ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നുമാണ് ജഗന്റെ ആവശ്യം.അതേ സമയം ആരോപണത്തോട് ഇതുവരെ ടിഡിപിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

ENGLISH SUMMARY: YS Jagan Mohan Reddy against Bjp



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam