കണ്ണൂർ : കോണ്‍ഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാല്‍ കണ്ണൂർ ലോക്സഭ സീറ്റില്‍ വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ. രണ്ട് പദവികളും ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കാത്തത് കൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന മുൻപ് തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.
കണ്ണൂരില്‍ കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ലെന്നും അവർ പ്രഗത്ഭ സ്ഥാനാർഥിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 20 സീറ്റ് നേടാൻ വിട്ടുവീഴ്ചക്ക് തയാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോട്ടയം സീറ്റ് വിട്ടുനല്‍കാൻ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കോട്ടയം സീറ്റ് നല്‍കിയാല്‍ പകരം കൂടുതല്‍ നിയമസഭ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കും എന്നും എല്ലാവർക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥിയുണ്ട്, അക്കാര്യം കേരള കോണ്‍ഗ്രസിന് ബോധ്യപ്പെട്ടെന്നും കെ. സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്