ചെന്നൈ: തമിഴിലെ പ്രമുഖ നടൻ വടിവേലു ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്ന് റിപ്പോർട്ട്. ലോക്സഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്ത നിഷേധിക്കാത്ത രീതിയിലാണ് വടിവേലു മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം വടിവേലു പ്രധാന വേഷത്തില്‍ എത്തിയ മാമന്നന്‍ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയത് ഡിഎംകെ യുവജന വിഭാഗം നേതാവും തമിഴ്നാട് യുവജന സ്പോര്‍ട്സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആയിരുന്നു. കൃത്യമായ രാഷ്ട്രീയ സൂചനകളുള്ള ചിത്രം എന്ന നിലയില്‍ ഇപ്പോള്‍ വടിവേലുവിന്‍റെ മത്സര വാര്‍ത്ത സ്വഭാവികം എന്ന രീതിയിലാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത കാലത്തായി സ്റ്റാലിന്‍ കുടുംബവുമായി വളരെ അടുത്ത ബന്ധത്തിലാണ് വടിവേലു. മുന്‍ 2011 നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയുടെ താര പ്രചാരകനായിരുന്നു വടിവേലു. അന്ന് എഡിഎംകെ സഖ്യത്തില്‍ മത്സരിച്ച വിജയകാന്തിനും പാര്‍ട്ടിക്കും എതിരെയായിരുന്നു വടിവേലു പ്രധാനമായും പ്രചാരം നയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എഡിഎംകെ സഖ്യം ജയിച്ചതോടെ വടിവേലുവിന് സിനിമ രംഗത്ത് നിന്ന് തന്നെ വര്‍ഷങ്ങളോളം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്