'അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 25000 വോട്ട് കടക്കുമായിരുന്നു'; രമേശ് ചെന്നിത്തല 

JUNE 23, 2025, 3:16 AM

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം.  പി.വി അൻവറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 25000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും കുഞ്ഞാലിക്കുട്ടിയും അൻവറിനെ കൂടെക്കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും അതു നടന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

”യുഡിഎഫിന് വലിയ വിജയം നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു. പിണറായി വിജയൻ ഇനി രാജിവയ്ക്കുകയാണ് വേണ്ടത്. രണ്ട് തവണ എൽഡിഎഫ് പിടിച്ച സീറ്റാണ് ഇത്തവണ ആര്യാടൻ ഷൗക്കത്ത് തിരിച്ചുപിടിച്ചത്.

vachakam
vachakam
vachakam

ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടുകളാണ്. അങ്ങനെ വരുമ്പോൾ 25000ത്തിൽപരം വോട്ടുകൾക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. 

യുഡിഎഫ് എല്ലാക്കാലത്തും സിപിഎമ്മിനെതിരേ നിലപാട് സ്വീകരിച്ചവരെ കൂടെ കൂട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അൻവറിനെ കൂടെ കൂട്ടേണ്ടതായിരുന്നു എന്നു തന്നെയാണ് നിലപാട്. അതിനായി അവസാന നിമിഷം വരെ ശ്രമിച്ചയാളാണ് ഞാൻ. ഇനി ഭാവികാര്യങ്ങൾ യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്- രമേശ് ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam