തൃശ്ശൂരിലെ സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവച്ചതായി റിപ്പോർട്ട്. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.14 അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരാണ് രാജിവെച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് രാജിവച്ചവർ ഉന്നയിക്കുന്ന ആരോപണം. അതുപോലെ തന്നെ സിസി മുകുന്ദൻ എംഎൽഎയുടെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്നും രാജിവച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആരോപിക്കുന്നു.
എംഎൽഎയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കിയതിൽ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 2 വർഷത്തോളമായി മണ്ഡലം സെക്രട്ടറി പി വി അശോകൻ്റെയും, ജില്ലാ അസി. സെക്രട്ടറി ടി ആർ രമേശ് കുമാറിൻ്റെയും നേതൃത്വത്തിൽ പാർട്ടി സംഘടന വിരുദ്ധ പ്രവർത്തനങ്ങളും , വിഭാഗീയത പ്രവർത്തനങ്ങളും, പാർട്ടി പ്രവർത്തകരിൽ അടിച്ചേൽപ്പിച്ച് ഏകാധിപത്യ പ്രവണതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് സിപിഐ പ്രവർത്തകർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്