തൃശ്ശൂരിലെ ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി ആര്‍ക്കൊപ്പം?

FEBRUARY 25, 2024, 7:51 PM

തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രമേയവുമായി തൃശൂർ അതിരൂപതയുടെ സമുദായ സമ്മേളനം. മണിപ്പൂർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  പ്രമേയം അവതരിപ്പിച്ചു.

ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നില്ലെന്നും നിയമസഭ വിമർശിച്ചു.

 തൃശ്ശൂരിൽ 20 ശതമാനത്തിലധികം ക്രിസ്ത്യൻ വോട്ടുകളിൽ  ബിജെപി പ്രതീക്ഷ വയ്ക്കുമ്പോഴാണ്  കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രമേയവുമായി സീറോ മലബാർ സഭ തൃശൂർ അതിരൂപത രംഗത്തെത്തിയത്.

vachakam
vachakam
vachakam

മതേതര ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിലൂടെ മണിപ്പൂർ ഉൾപ്പെടെയുള്ള സംഘർഷങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സഭ ആവശ്യപ്പെടുന്നു.

ന്യൂന പക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ്  അംഗീകരിക്കാത്തതിലാണ്  സംസ്ഥാന സര്‍ക്കാരിനോട് വിയോജിപ്പ്. 

കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്കെതിരായ വിയോജിപ്പ് സഭ പരസ്യമാക്കുമ്പോള്‍ അത് സഭാ വോട്ടര്‍മാര്‍ക്കിടയില്‍  എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam