പ്രിയങ്ക ഗാന്ധിക്കെതിരെ  എൻ.എം.വിജയൻ്റെ കുടുംബം

MARCH 14, 2026, 10:41 AM

കൽപ്പറ്റ:  പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്  ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെ കുടുംബം.  ഐ.സി. ബാലകൃഷ്ണനെ ബത്തേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ്  എൻ. എം. വിജയൻ്റെ കുടുംബം രം​ഗത്ത് എത്തിയത്.

'കുറ്റാരോപിതരെ മാറ്റിനിർത്തുമെന്ന് പ്രിയങ്ക ഗാന്ധി വാക്ക് നൽകിയിരുന്നു. അത് നാടകം മാത്രമായിരുന്നു എന്ന് സംശയിക്കുന്നു.

അച്ഛൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു. പ്രിയങ്ക ഗാന്ധി പ്രതി പട്ടികയിൽ ഉള്ള ആളെ സംരക്ഷിക്കാൻ ആണോ ഞങ്ങളെ ആശ്വസിപ്പിച്ചത് ?'കുറ്റാരോപിതർക്ക് അധികാരം നൽകുന്നതാണോ നീതി?'എന്നും കുറിപ്പിൽ ചോദിക്കുന്നു.

vachakam
vachakam
vachakam

പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനങ്ങൾ പിആര്‍ സ്റ്റണ്ട് മാത്രമാണോയെന്നും മകൻ വിജേഷ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.  

കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam