തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് എൻ.ശക്തന് ചുമതല നൽകിയത്.
വിവാദ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നാണ് പാലോട് രവി രാജിവെക്കുന്നത്. രവി രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ് ആലോചനകൾ തുടങ്ങി.
പുനഃസംഘടനക്കൊപ്പം ആയിരിക്കും തിരുവനന്തപുരത്തും പുതിയ ഡിസിസി അധ്യക്ഷൻ വരിക. അതുവരെയാണ് ശക്തന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എം. വിൻസെന്റ് എം.എൽ.എയുടെ പേരാണ് പ്രധാനമായും കേൾക്കുന്നത്. ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ് എന്നിവരെയും പരിഗണിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്