ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്. മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ് (ടി.എം.സി.) ബി.ജെ.പി.യുമായി സഖ്യം പ്രഖ്യാപിച്ചു.
അണ്ണാ ഡി.എം.കെ.യുമായുള്ള ബന്ധമുപേക്ഷിച്ചാണ് ടി.എം.സി. എൻ.ഡി.എ. സഖ്യത്തിൽ ചേർന്നത്. പിന്നാലെ പാർട്ടി സെക്രട്ടറി ടി.എൻ. അശോകൻ ടി.എം.സി.യിൽനിന്ന് രാജിവെച്ചു.
നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അശോകൻ പറഞ്ഞു. പാർട്ടി യുവജന വിഭാഗം സെക്രട്ടറി യുവരാജും ബിജെപിയുമായുള്ള ബന്ധത്തിൽ അതൃപ്തരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്