രാജ്യദ്രോഹിയും സ്ത്രീവിരുദ്ധനും അഴിമതിക്കാരനും; ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍

APRIL 25, 2026, 7:30 AM

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ രൂക്ഷ വിമര്‍ശനവുമായി സ്വാതി മലിവാള്‍. എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍ വിമര്‍ശനമുയര്‍ത്തിയത്. 2024 ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭവ് കുമാര്‍ തന്നെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

സംഭവത്തില്‍ നല്‍കിയ എഫ്‌ഐആര്‍ പിന്‍വലിക്കാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും തനിക്ക് അവസരം നല്‍കിയില്ലെന്നും അവര്‍ ആരോപിച്ചു. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തില്‍ വന്ന കെജ്രിവാള്‍ ഇപ്പോള്‍ ആദര്‍ശങ്ങളെല്ലാം ബലികഴിച്ചുവെന്നും സ്വാതി കുറ്റപ്പെടുത്തി.

2011-ലെ സമരകാലത്ത് ലളിത ജീവിതം നയിച്ചിരുന്ന കെജ്രിവാള്‍ ഇന്ന് കോടികള്‍ ചെലവിട്ട് ആഡംബര കൊട്ടാരം പണിതിരിക്കുകയാണെന്നും അവര്‍ പരിഹസിച്ചു. ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഭരിക്കുന്ന പഞ്ചാബിനെ അവരുടെ പേഴ്സണല്‍ എടിഎം ആയാണ് കാണുന്നതെന്നും സ്വാതി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും സ്വാതി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam