ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍, റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എംപിയാണ് സോണിയ ഗാന്ധി. ഇത്തവണ പൊതുതെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി മല്‍സര രംഗത്ത് ഉണ്ടാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. റായ്ബറേലി സീറ്റ് മകളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി സോണിയ ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിംഗിനെ നാമനിര്‍ദ്ദേശം ചെയ്‌തേക്കും. അഭിഷേക് മനു സിങ്വി, അജയ് മാക്കന്‍ എന്നിവരും രാജ്യസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ സാധ്യതയുള്ള മറ്റ് നേതാക്കളാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്