കൊച്ചി: തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എ കെ.ബാബു മത്സരിച്ചേക്കില്ലെന്ന് സൂചന. പഴയതുപോലെ സജീവമല്ലാത്ത കെ.ബാബു തുടരുമോ എന്നതില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. ബാബുവിന്റെ മനസ് കൂടി അറിഞ്ഞ് തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെ.ബാബു ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹം തന്നെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകും. അല്ലാത്ത പക്ഷം കെപിസിസി വൈസ് പ്രസിഡണ്ട് എം.ലിജു, നടന്‍ രമേശ് പിഷാരടി, കെപിസിസി വക്താവ് രാജു പി നായര്‍ എന്നിവരെ പരിഗണിച്ചേക്കും.
കൊച്ചി മേയര്‍ സ്ഥാനമൊഴിഞ്ഞ അഡ്വ. എം.അനില്‍ കുമാറിനെയാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ച ബിജെപിക്കും മണ്ഡലത്തില്‍ നല്ല സ്വാധീനമുമുണ്ട്. കൊച്ചി മേയറായിരുന്ന അഡ്വ. എം അനില്‍കുമാറിനെയാണ് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട എം.സ്വരാജ് വീണ്ടും മത്സരിക്കാനുള്ള സാധ്യതയും സിപിഎം തള്ളുന്നില്ല. ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് ബിജെപിയുടെ ശ്രമം.
കൊച്ചി കോര്‍പറേഷന്റെ ഒമ്പത് ഡിവിഷനുകളും തൃപ്പൂണിത്തുറ, മരട് നഗരസഭകളും രണ്ട് പഞ്ചായത്തുകളും ചേര്‍ന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം. എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളായ മണ്ഡലത്തില്‍ സമീപകാലത്തായി ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മരട് നഗരസഭയും കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന തൃപ്പൂണിത്തുറ നഗരസഭ ബിജെപി പിടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
