തിരുവനന്തപുരം: ഭാവിയിൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം നിഷേധിക്കാതെ നടി ശോഭന.
ആദ്യം മലയാളം പഠിക്കട്ടെ, പ്രസംഗിക്കാനും മറ്റും മലയാളം ശരിക്കൊന്ന് പഠിക്കണം. ബാക്കിയെല്ലാം പിന്നീടെന്നാണ് നടി ശോഭന വ്യക്തമാക്കിയത്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.
എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിൽ നടി ശോഭനയും പങ്കെടുക്കും.
നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും നടി ശോഭന പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്