ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ വിരുന്നു സല്‍ക്കാരത്തിന് പിന്നാലെ കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി ശശി തരൂര്‍ എംപി. താന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എംപിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരഞ്ഞെടുക്കപ്പെടാന്‍ ഏറെ കഷ്ടപ്പെട്ടു. മറ്റെന്തെങ്കിലും തീരുമാനമെടുക്കാന്‍ വലിയ ആലോചനകളും പരിഗണനകളും ആവശ്യമാണ് എന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തിന് തരൂര്‍ നല്‍കിയ മറുപടി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള വിരുന്നു സല്‍ക്കാര വിവാദത്തിലും തരൂര്‍ പ്രതികരിച്ചു. വിരുന്നിനെ ഗംഭീരം എന്ന് വിശേഷിപ്പിച്ച തരൂര്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു. മാത്രമല്ല എംപിയായി താന്‍ ചെയ്യേണ്ട കടമകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഈ വിരുന്നുമായി യാതൊരു ബന്ധവുമില്ലെന്നും അവ തീര്‍ത്തും വ്യത്യസ്തമായ ഒരു കാര്യമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
