കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഒട്ടേറെ പുതുമുഖങ്ങളെ എല്ലാ മുന്നണികളും കളത്തിലിറക്കിയേക്കും.
എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനും ജനവിധി തേടിയേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്.
ഇരവിപുരം സീറ്റിൽ ആർഎസ്പി സ്ഥാനാർഥിയായി കാർത്തിക് പ്രേമചന്ദ്രനെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
യുവമുഖത്തെ പരിഗണിക്കുകയാണെങ്കിൽ കാർത്തിക്കിനായിരിക്കും മുൻതൂക്കമെന്നാണ് സൂചന. സജി ഡി. ആനന്ദ്, എം.എസ്. ഗോപകുമാർ, എൻ. നൗഷാദ് എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ചവറയിൽ ഷിബു ബേബി ജോണും മത്സരിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
