കോട്ടയം: മുതിർന്ന നേതാക്കളായ പിസി ജോർജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത എൻഡിഎയ്ക്കു തലവേദനയാകുന്നു.
കോട്ടയത്ത് നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പിസി ജോർജ്ജ് ബഹിഷ്കരിച്ചു. ബിഡിജെഎസ് നേതാവും സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്കരണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ക്ഷണിക്കാതെ കല്യാണത്തിന് പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന് പിസി ജോർജ് പ്രതികരിച്ചു. ‘‘ഞാനിപ്പോൾ ബിജെപിയുടെ പ്രവർത്തകനാണ്. ഘടക കക്ഷികളുടെ യോഗത്തിന് ക്ഷണിച്ചാലല്ലേ പോകാൻ പറ്റൂ. എന്നെ ആരും വിളിച്ചിട്ടില്ല. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം എനിക്കില്ലല്ലോ’’ – പി.സി.ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്