ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നീക്കത്തിന്റെ സൂചന നല്‍കി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ടിവികെ ആലോചിക്കുന്നതായാണ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.
ടിവികെയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യം സാധ്യമാണെന്ന തരത്തിലാണ് എസ്.എ ചന്ദ്രശേഖര്‍ സംസാരിച്ചത്. കോണ്‍ഗ്രസിന് ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരു പാര്‍ട്ടിയാണത്, എന്നാല്‍ നിലവില്‍ അത് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
മറ്റ് പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കി അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ വിജയ് പിന്തുണ നല്‍കാന്‍ തയ്യാറാണ്. ഈ അവസരം പ്രയോജനപ്പെടുത്തേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് നിരവധി പേര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. ഒറ്റയ്ക്ക് നിന്നാല്‍ വിജയം ഉറപ്പാണെന്ന് പലരും വിജയ്യെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിജയ് നിര്‍ഭയനും തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധ്യതയുള്ള നേതാവുമാണെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
