'പത്ത് വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവില്‍ വോട്ടിന്റെ ബാം പുരട്ടൂ': വോട്ടര്‍മാര്‍ക്ക് ആശംസയുമായി രാഹുല്‍ ഗാന്ധി

APRIL 19, 2024, 10:20 AM

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസ അറിയിച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നതാണ്. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എത്തി. പ്രാദേശിക ഭാഷകളില്‍ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം. റെക്കോഡ് പോളിങ് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam