തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കാന്‍ ധാരണ. ഒറ്റ മണ്ഡലത്തില്‍ മാത്രമായിരിക്കും ഇത്തവണ രാഹുലിന്റെ മത്സരം. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കില്ല. രാഹുല്‍ഗാന്ധിക്കൊപ്പം മറ്റ് ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ഉചിതമല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണിത്.
കോണ്‍ഗ്രസിന്റെ 15 സിറ്റിങ് എം.പി.മാരോടും മത്സരത്തിനായി മണ്ഡലത്തില്‍ സജീവമാകാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ദേശം നല്‍കി. അതേസമയം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഇത്തവണ മത്സരിക്കില്ല. കണ്ണൂരിലും കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴയിലും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും. ഇതിനായി ഉപസമിതിയെയും നിയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്