ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപല്ല ഇന്ത്യ-പാക് വെടിനിര്‍ത്തലിന് ഇടപെട്ടതെന്ന് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാ ഗാന്ധിയുടെ പകുതിയെങ്കിലും ധൈര്യമുണ്ടെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒരു നുണയനാണെന്നും ഇന്ത്യക്ക് വിമാനങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്നും മോദി പാര്‍ലമെന്റില്‍ പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
സ്വന്തം പ്രതിച്ഛായ മിനുക്കാന്‍ സൈന്യത്തെ ഉപയോഗിക്കരുതെന്നും മോദിയോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സൈന്യത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ രാഷ്ട്രീയ ഇച്ഛാശക്തി വേണം. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. 1971 ല്‍ യുഎസിന്റെ എഴാം കപ്പല്‍പ്പട ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ ജനറല്‍ മനേക്ഷാക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്. ഇതിനെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നതെന്നും ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തന്ത്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്