പ്രധാനമന്ത്രി നരേന്ദ്രമോദി ഒ.ബി.സി കുടുംബത്തില്‍ ജനിച്ച വ്യക്തിയല്ലെന്നും സ്വയം ഒ.ബി.സി ആണെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒഡിഷയില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റില്‍ സബ്സെ ബഡാ ഒ.ബി.സി എന്ന് ആണ് പ്രധാനമന്ത്രി സ്വയം വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടിയായായിരുന്നു മോദിയുടെ പ്രസംഗം.
''താൻ ഒ.ബി.സി ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദിജി. 2000ത്തിലാണ് അദ്ദേഹത്തിന്റെ ജാതിയായ തെലി ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ഒ.ബി.സി പട്ടികയില്‍ പെടുത്തിയത്. യഥാർഥത്തില്‍ മോദി ജൻമം കൊണ്ട് ഒ.ബി.സി അല്ല.'' എന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഇക്കാര്യം എല്ലാ ബി.ജെ.പി പ്രവർത്തകരെയും അറിയിക്കണമെന്നും രാഹുല്‍ അസം ജനതയോട് ആവശ്യപ്പെട്ടു.
അതേസമയം കോണ്‍ഗ്രസും യു.പി.എ സർക്കാരും ഒ.ബി.സിക്കാർക്ക് നീതി നല്‍കിയില്ല. ഒ.ബി.സിക്കാരെ കോണ്‍ഗ്രസിന് സഹിക്കാനാകില്ല. സർക്കാരില്‍ എത്ര ഒ.ബി.സിക്കാരുണ്ടെന്നാണ് അവർ കണക്കുകൂട്ടുന്നത് എന്ന് പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് കാപട്യവും ഇരട്ടത്താപ്പ് നയവുമാണെന്നും മോദി ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്