കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പെന്തകോസ്ത് സഭ. 14 മണ്ഡലങ്ങളിൽ സഭ സ്ഥാനാർഥികളെ നിർത്തുമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ അറിയിച്ചു.
പാറശാല, നെയ്യാറ്റിൻകര, പത്തനാപുരം, കൊട്ടാരക്കര, അടൂർ, ആറന്മുള, റാന്നി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, പീരുമേട് എന്നി അസംബ്ലി മണ്ഡലങ്ങളിൽ യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ സ്വാനാർഥികളെ നിർത്തും. കേരളത്തിൽ എംഎൽഎയോ, എംപിയോ ഇല്ലാത്ത ഏക സമുദായം പെന്തകോസ്ത് സമുദായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണികൾ കേരളം മാറി മാറി ഭരിച്ചിട്ടും പെന്തകോസ്ത് സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും ബാബു പറയത്തുകാട്ടിൽ ആരോപിച്ചു. ജനുവരി 28ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ മീറ്റിങ്ങിൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കുമെന്നും ബാബു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
