ഡല്‍ഹി: ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ അസഭ്യ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കി പദ്മജ വേണുഗോപാല്‍ രംഗത്ത്. തന്തയ്‌ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടുമെന്നും കരുണാകരന്റെ മകള്‍ എന്നു പറഞ്ഞ് നടന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയുമെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടം പറഞ്ഞത്.
ഈ വിഷയം ഉന്നയിച്ചുകൊണ്ടുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് പദ്മജ മറുപടി നല്‍കിയത്. "പറഞ്ഞത് രാഹുല്‍ മാങ്കൂട്ടത്തിലല്ലേ. ടിവിയില്‍ ഇരുന്ന് നേതാവായ ആളാണ് രാഹുല്‍. അയാള്‍ എന്നോടത് പറയേണ്ട" എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകരോട് ബിജെപി അംഗത്വം സ്വീകരിച്ചു കൊണ്ട് പദ്മജ വേണുഗോപാല്‍ പ്രതികരിച്ചത്.
അതേസമയം പാർട്ടിയില്‍ നിന്നും കടുത്ത അവഗണനയാണ് തനിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ നേതാക്കളെ തന്റെ മണ്ഡലത്തില്‍ തന്നെ കോണ്‍ഗ്രസ് നിയോഗിച്ചു. സ്ഥലത്ത് പ്രവർത്തിക്കാൻ പോലും സാധിച്ചില്ല. രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ചാലോയെന്ന് വരെ പലതവണ ചിന്തിച്ചുവെന്നും പദ്മജ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്