കൊല്ലം: കൊല്ലത്ത് കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാണ് ഇത്തവണത്തെ സ്ഥാനാർഥിനിർണയം എന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
യുഡിഎഫിന്‍റെ ചരിത്രത്തില്‍ ഇത്രയും മുന്നൊരുക്കത്തില്‍ തെരഞ്ഞെടുപ്പിലേക്ക് പോയിട്ടില്ല. വിജയ സാധ്യതയുള്ളവരെ സ്ഥാനാര്‍ഥിയാക്കുക എന്നതാണ് യുഡിഎഫ് പൊതുവായി സ്വീകരിച്ചിരിക്കുന്ന തീരുമാനം.
മുന്നണിയുടെ ഭാഗമായി ഇത്തവണ സ്വന്തന്ത്ര സ്ഥാനാർഥികൾ ഉണ്ടാകും. ലീഗിന്റെ ഒരു സീറ്റിൽ പൊതു സ്ഥാനാർഥിയെ മുന്നണി തീരുമാനിച്ചിട്ടുണ്ട്.
കൊല്ലം കോർപറേഷനിൽ യുഡിഎഫ് പൊതുസമ്മതരെയും മത്സരിപ്പിക്കും. ഒന്‍പതില്‍ കുറയാത്ത സീറ്റ് നേടി ആര്‍എസ്പി മുന്നേറും. മുസ്‍ലിം ലീഗിന്റെ സീറ്റിൽ മുന്നണി ഒറ്റകെട്ടായി തീരുമാനം എടുത്തിട്ടുണ്ട്.
'ഇല്ലം കട്ടവരെ കൊല്ലത്തിന് വേണ്ട' എന്നതാണ് യുഡിഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു ".
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
