ന്യൂഡല്‍ഹി: കമൽ നാഥിനും മകൻ നകുൽനാഥിനും പിന്നാലെ നവ്ജോത് സിങ് സിദ്ദുവും ബിജെപിയിലേക്കെത്തുമെന്ന് റിപ്പോർട്ട്.
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവിന്റെ ബിജെപി പ്രവേശനം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് റാലികളും സമാന്തര യോഗവും ചേര്‍ന്നതില്‍ സിദ്ദുവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
സിദ്ദുവിന്റെയും മൂന്ന് എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അടുത്തയാഴ്ച്ച ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പിസിസിയിൽ അർഹമായ പദവി നിൽക്കുന്നില്ലെന്ന് ആരോപിച്ച് അതൃപ്തിയിലാണ് സിദ്ദു.
സിദ്ദു സ്വന്തം നിലയിൽ മുന്നോട്ടു പോവുകയാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചെന്നും കാണിച്ച് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് പരാതി അയച്ചിട്ടുണ്ട്.
അശോക് ചവാന്‍, മിലിന്ദ് ദിയോറ എന്നിവരുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് സിദ്ദുവിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും മകനും എംപിയുമായ നകുല്‍നാഥും നാളെ ബിജെപിയിലേക്ക് പോകും. മുന്‍ മന്ത്രി സജ്ജന്‍ സിംഗ് വര്‍മയും തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ നിന്നും കോണ്‍ഗ്രസ് ബന്ധം സൂചിപ്പിക്കുന്ന ഭാഗം ഉപേക്ഷിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്