കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുമ്പോൾ പലയിടങ്ങളിലും സീറ്റിനായി പിടിവലി മുറുകുകയാണ്. അത്തരമൊരു തർക്കമാണ് കോട്ടയം മണ്ഡലത്തിൽ ഉടലെടുത്തിരിക്കുന്നത്.
കോട്ടയം സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ ദിനം പ്രതി പിടിവലികളും പരസ്യ പ്രസ്താവനകളും മുറുകുകയാണ്. ഈ തർക്കത്തിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. ഈ തർക്കങ്ങൾ മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നിലയിലേക്ക് വളരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.
29 ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ സ്ഥാനാർഥി ആരെന്ന കാര്യം വ്യക്തമാക്കിയാലേ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു. ജോസഫ് ഗ്രൂപ്പുകാർ പരസ്പരം പോരടിച്ചാൽ സീറ്റ് പോകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.
ഫ്രാൻസിസ് ജോർജ്ജിനായി ഒരു വിഭാഗം നേതാക്കൾ മുന്നിൽ നിൽക്കുന്നുണ്ട്. എന്നാൽ സീറ്റിനായി കെ. എം. മാണിയുടെ മരുമകൻ എം പി. ജോസഫും സജി മഞ്ഞക്കടമ്പിലും പല വഴികളിൽ നടത്തുന്ന സമ്മർദ്ദം കോൺഗ്രസ് നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
മോൻസ് ജോസഫ്, പി. ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്, മുൻ എം എൽ എ തോമസ് ഉണ്ണിയാടൻ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്