ബെംഗളൂരു: ബിജെപിയുടെ പോസ്റ്ററിൽ എൽഡിഎഫ് മന്ത്രിയും നേതാക്കളും. കർണാടകയിലെ ബിജെപിയുടെ പോസ്റ്ററിലാണ് കേരളത്തിലെ എൽഡിഎഫ് മുന്നണിയിലുള്ള ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിൻ്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളുള്ളത്.
ബംഗളുരു റൂറലിൽ ബിജെപി സ്ഥാനാർഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുളളത്.
ജെഡിഎസ്സിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ എൽഡിഎഫിനൊപ്പമാണ്.
ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്