തൃശൂര്‍: ഇത്തവണ സീറ്റ് അനുവദിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും പരിഗണിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്നും വ്യക്തമാക്കി ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടീവ്. തൃശൂരില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി.
പാര്‍ലമെന്റില്‍ തൊഴിലാളി ആവശ്യങ്ങളുന്നയിക്കുന്നതില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പരാജയപ്പെട്ടെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്തസമ്മേളനത്തില്‍ തുറന്നടിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചക്ക് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. ജോയി അധ്യക്ഷനായി 11 അംഗ പ്രത്യേക സമിതിയെ നിയോഗിച്ചതായും ചന്ദ്രശേഖരന്‍ അറിയിച്ചു.
സീറ്റിന് അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടുന്നില്ല. ഒരു വ്യക്തിക്കായല്ല, തൊഴിലാളി സംഘടനക്കായാണ് ഐ.എന്‍.ടി.യു.സി സീറ്റ് ചോദിക്കുന്നത്. ചില ഘടക കക്ഷികള്‍ക്ക് അര്‍ഹമായതിലും കൂടുതല്‍ പരിഗണന യു.ഡി.എഫ് നല്‍കുന്നുണ്ടെന്ന് ആര്‍.എസ്.പിയെ പരോക്ഷമായി സൂചിപ്പിച്ച് ചന്ദ്രശേഖരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്