കോവിഡ് ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് രാജ്യത്തെ ജനങ്ങളെയാകെ ഞെട്ടിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 2020 മാര്‍ച്ച് 24 ന് രാജ്യത്തെ ആദ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ആ അർധരാത്രി മുതൽ രാജ്യം സമ്പൂർണ്ണ അടച്ചിടലിലേക്ക് നീങ്ങി. സ്കൂളുകൾ, കോളേജുകൾ, കടകൾ, തെരുവുകൾ തുടങ്ങി എല്ലാം പിറ്റേന്ന് മുതൽ അടഞ്ഞ് കിടന്നു.
വളരെ അസാധാരണമായ സാഹചര്യമായിരുന്നു അത്. സ്ത്രീകളും പുരുഷന്മാരും പ്രായമായവരും ചെറുപ്പക്കാരും ഉൾപ്പെടെ എല്ലാത്തരം ആളുകളും അവരുടെ വീടുകളിൽ ദിവസങ്ങൾ ചെലവഴിച്ചു. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
നാടുകളിലേക്ക് തിരികെയെത്താൻ ശ്രമം നടത്തിയ അഥിതി തൊഴിലാളികൾ പലരും ട്രെയിൻ തട്ടി മരിച്ച വാർത്തകളും അക്കാലത്ത് വന്നിരുന്നു.
ലോക്ക് ഡൗൺ പിന്നെയും ഏറെക്കാലം നീണ്ടുപോയി. ദീർഘ കാലം സ്കൂളുകളും കോളേജുകളും പ്രവർത്തിക്കാതെ വന്നതോടെ വിദ്യാഭ്യാസ മേഖലയും തകിടം മറിഞ്ഞു.
അടച്ചിടൽ ആരോഗ്യ മേഖലയെയും ബാധിച്ചു. കോവിഡിന്റേയും ലോക്ക് ഡൗണിന്റെയും ആഘാതത്തിൽ നിന്ന് ഇപ്പോഴും രാജ്യത്തിനും ജനങ്ങൾക്കും പൂർണ്ണമായി കര കയറാനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്