കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ ശ്രദ്ധേയ സാന്നിധ്യമായി. ബെഹ്‌റാംപൂർ മണ്ഡലത്തിൽ നിന്ന് തൃണമൂൽ സ്ഥാനാർത്ഥിയായാണ് താരം ജനവിധി തേടുന്നത്.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് നിലവില്‍ ബെഹ്റാംപുര്‍ മണ്ഡലത്തിലെ സിറ്റിങ് എംപി.
നിലവില്‍ മുന്‍ ഇന്ത്യന്‍ താരം തന്നെയായ മനോജ് തിവാരി തൃണമൂല്‍ എംഎല്‍എയാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദും തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്