കോഴിക്കോട്: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാറിന് മേല്‍ സിപിഎം സമ്മര്‍ദ്ദം.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുക ഇത്തവണയും സിറ്റിങ് എംഎല്‍എ കെ.കെ രമയാകുമെന്ന് ഉറപ്പാണ്. അയ്യായിരം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് 2021 ല്‍ തോറ്റത്.
ഇത്തവണ ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാര്‍ തന്നെ മല്‍സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം ആര്‍ജെഡിക്ക് മുന്നില്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രിയും ശ്രേയാംസ്കുമാറിനോട് ഇക്കാര്യം സൂചിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
