തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടിക ഈ മാസം 27ന്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജില്ലാ കമ്മിറ്റികള്‍ ചേരാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം നൽകി.
പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും അടിയന്തരമായി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.
സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റികൾ അടുത്ത ദിവസങ്ങളിൽ യോഗം ചേർന്നേക്കും. ഈ മാസം 21ന് സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ചേരും.
എ വിജയരാഘവന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായേക്കും. സ്വരാജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പുനരാലോചനയുണ്ട്. ആറ്റിങ്ങലില്‍ വി ജോയ് എംഎല്‍എയുടെ പേര് മാത്രമാണ് പരിഗണിച്ചത്.
പത്തനംതിട്ടയില്‍ തോമസ് ഐസക് മത്സരിച്ചേക്കും. ആലപ്പുഴയില്‍ സിറ്റിങ് എംപി എ എം ആരിഫും മത്സരിച്ചേക്കും. ആലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പേരാണ് യോഗത്തില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് കെ രാധാകൃഷ്ണന്‍ നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്